അമ്പലത്തറ: മാറാരോഗങ്ങൾ ബാധിച്ച് വീടിന്റെ അകത്തളങ്ങളിൽ തളയ്ക്കപ്പെട്ടുപോയ നിസ്സഹായരായ രണ്ടായിരത്തോളം ആളുകൾക്ക് കാരുണ്യ പരിചരണം ഉറപ്പു വരുത്തി അമ്പലത്തറ അപ്സര ട്രസ്റ്റ് പാലിയേ റ്റീവ് കെയർ സേവനത്തിന്റെ രണ്ടാം വർഷത്തിലേക്ക് കടന്നു. ജീവിത സായാ ഹ്നത്തിൽ ഒറ്റപ്പെട്ടുപോയവരെ മുഖ്യധാരയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള യജ്ഞമാണ് അപ്സസര ട്രസ്റ്റ് നടപ്പിൽ വരുത്തുന്നത്. ഒന്നാം വാർഷിക ദിന ത്തോടനുബന്ധിച്ച് അമ്പലത്തറ വ്യാപാര ഭവനിൽ സംഘടിപ്പിച്ച ചടങ്ങ് ലോക കേരള സഭാംഗവും കെഇഎ സ്ഥാപകനുമായ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് ചെയർമാൻ മഹമുദ് അബ്ദുല്ല അധ്യക്ഷനായി. അമ്പലത്തറ പോലീസ് ഇൻസ്പെക്‌ടർ കെ പി ഷൈൻ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്തംഗങ്ങളായ എ വി കുഞ്ഞമ്പു, ഡോ. സബിത, മലബാർ വാർത്ത മാനേജിംഗ് എഡിറ്റർ ബഷീർ ആറങ്ങാടി, മുൻ പഞ്ചായത്ത് പ്രസിഡണ്ട് പറക്കളായി അസിനാർ, പാ ലിയേറ്റീവ് കെയർ ജില്ലാ പ്രസിഡണ്ട് സി പ്രഭാകരൻ, ചെയർമാൻ സി കെ നാസർ, പി വി ജയരാജൻ മാസ്റ്റർ, മുനീസ അമ്പലത്തറ, അഹമ്മദ് ബഷീർ, ജയരാജൻ, കെ വി നാരായണൻ എന്നിവർ സംസാരിച്ചു. എം ജി പ്രവീൺ ക്ലാസെടുത്തു. പി മൊയ്‌തു സ്വാഗതവും അജയകുമാർ നന്ദിയും പ റഞ്ഞു.































