കുവൈത്തിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട

കുവൈത്ത് സിറ്റി: കടൽമാർഗം രാജ്യത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച 53 കിലോ ഹാഷിഷും 5,000 ക്യാപ്റ്റഗൺ ഗുളികകളും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഡ്രഗ്സ് കൺട്രോൾ പിടികൂടി. ഏഷ്യൻ സ്വദേശിയാണ് ഇവ കടത്താൻ ശ്രമിച്ചത് എന്ന് അധികൃതർ വ്യക്തമാക്കി. ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്യലും അന്വേഷണവും തുടരുകയാണ്. കടൽമാർഗം വൻതോതിൽ ലഹരി കടത്ത്നടക്കാൻ പോകുന്നതായി അധികൃതർക്ക് രഹസ്യവിവരം ലഭിക്കുകയായിരുന്നു.