ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പ്രവാസിക്ക് പരിക്കേറ്റു

കുവൈത്ത് സിറ്റി: കുവൈത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഷ്യക്കാരനായ പ്രവാസി പരിക്കേറ്റു. ഫഹാഹീലിൽ ഒരു കെട്ടിടത്തിലെ നാലാം നിലയിലുള്ള അപ്പാർട്ട്‌മെന്റിലായിരുന്നു അപകടം. പാചക വാതക സിലിണ്ടറിലെ ചോർച്ചയെത്തുടർന്നുണ്ടായത് സ്‌ഫോടനത്തിലും തീപിടുത്തത്തിലും കലാശിക്കുകയായിരുന്നു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.