പക്ഷേ പനിയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കേരളത്തിൽ കോട്ടയത്തും ആലപ്പുഴയിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
. ഈ പ്രദേശങ്ങളിൽ കണ്ടെത്തിയ എച്ച്‌ 5 എൻ 8 വൈറസ് മാരകമല്ലെന്നും മനുഷ്യരിലേക്ക്‌ പകരില്ലെന്നുമാണ് വിദഗ്‌ധരുടെ അനുമാനം.
പക്ഷിപ്പനി കണ്ടെത്തിയ ജില്ലകളിൽ അതീവജാഗ്രതാ നിർദേശവും മറ്റ്‌ ജില്ലകളിൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു.

രോഗ നിർമാർജനത്തിന്റെ ഭാഗമായി ചൊവ്വാഴ്‌ച ആലപ്പുഴയിൽ താറാവ്‌ ഉൾപ്പെടെ 20330 വളർത്തുപക്ഷികളെയും കോട്ടയത്ത്‌ 3500 എണ്ണത്തിനെയും നശിപ്പിച്ചു. ബുധനാഴ്‌ചയും ദൗത്യം തുടരും. ആലപ്പുഴയിലെ നാല് പഞ്ചായത്തിലും കോട്ടയത്തെ ഒരു പഞ്ചായത്തിലുമായി മുപ്പത്തെട്ടായിരത്തോളം പക്ഷികളെ കൊന്ന് നശിപ്പിക്കാനാണ് തീരുമാനം.