“ആധുനിക കാലത്തെ മിര്‍ ജാഫര്‍“ രാഹുല്‍ ഗാന്ധിക്കതെരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി

0
99

ഡൽഹി:പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി. വിദേശമന്ത്രി ഡോ. എസ്. ജയശങ്കറിനെതിരെ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളെ തുടർന്നാണ് ബിജെപി ശക്തമായി തിരിച്ചടിയ്ക്കുന്നത്. ഓപ്പറേഷൻ സിന്ദൂർ സമയത്ത് ഇന്ത്യ നഷ്ടപ്പെട്ട വിമാനങ്ങളുടെ എണ്ണം സംബന്ധിച്ച് ജയശങ്കർ മൗനം പാലിക്കുന്നത്തിരെയായിരുന്നു രാഹുലിന്റെ വിമർശനം.

ഇതിനെത്തുടർന്ന്, ബിജെപി രാഹുലിനെ “ആധുനിക കാലത്തെ മീർ ജാഫർ”എന്ന് വിളിച്ച് കടുത്ത ഭാഷയിൽ ആക്രമിച്ചു. ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ ഉന്നയിക്കുന്ന അസത്യവാദങ്ങൾ പ്രചരിപ്പിക്കാൻ രാഹുൽ തന്റെ പ്രസ്താവനകൾ കൊണ്ട് സഹായിക്കുകയാണെന്നും പാർട്ടി ആരോപിച്ചു.

ബിജെപിയുടെ വാദം: രാഷ്ട്രീയ ലാഭത്തിനായി ദേശീയ സുരക്ഷയെ ചോദ്യം ചെയ്യുന്ന രാഹുലിന്റെ നിലപാട് രാജ്യവിരോധമാണെന്നും, ഇത് പാകിസ്ഥാന്റെ പ്രചാരണങ്ങൾക്ക് ശക്തി നൽകുമെന്നുമാണ്.