കുവൈത്തിലേക്ക് മടങ്ങുന്നവർ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ആവശ്യമായ അനുമതി ലഭിച്ചതിനുശേഷം മാത്രമേ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്ന് ഇന്ത്യൻ എംബസി

0
196

കുവൈറ്റ് സിറ്റി : കോവിഷീൽഡ് (ഓക്സ്ഫോർഡ് / അസ്ട്രാസെനെക) വാക്സിനേഷൻ സർട്ടിഫിക്കറ്റുള്ള സാധുവായ റെസിഡൻസി പെർമിറ്റും, തൊഴിൽ കരാറുമുള്ള ഇന്ത്യക്കാരായ പ്രവാസികൾക്ക് കുവൈത്തിലേക്ക് മടങ്ങി വരുന്നതിന് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരില്ലെന്ന് ഇന്ത്യൻ എംബസി പത്രക്കുറിപ്പിലൂടെ ആവർത്തിച്ചു.അതേസമയം, കുവൈത്തിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നവർ കുവൈത്തിലെ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ആവശ്യമായ അനുമതി ലഭിച്ചതിനുശേഷം മാത്രമേ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്നും എംബസി ശുപാർശ ചെയ്തു . വാക്സിനേഷൻ പൂർത്തീകരിച്ചവർ അന്തിമ സർട്ടിഫിക്കേറ്റ് അപ്‌ലോഡ് ചെയ്തു കൊണ്ട് രജിസ്ട്രേഷൻ നടത്തണം. ആദ്യ ഡോസ് സർട്ടിഫിക്കറ്റ് ഇതിനകം സമർപ്പിച്ചവർക്ക്, ഔദ്യോഗിക ലിങ്ക് ഉപയോഗിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്താനും അന്തിമ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാനും കഴിയും.

രജിസ്ട്രേഷൻ ലിങ്ക്,

https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_RegistrationModify.aspx