I
തിരുവനന്തപുരം: പോലീസുകാരുടെ
പോസ്റ്റല്‍ വോട്ടുകളിലെ തിരിമറിയെ
കുറിച്ച് സംസ്ഥാനതല അന്വേഷണം
നടത്താന്‍ ഡി.ജി.പി ശുപാര്‍ശ ചെയ്തു.
കൂടുതല്‍ മണ്ഡലങ്ങളില്‍ ഇടപെടല്‍
നടന്നെന്ന വിലയിരുത്തലിനെ
തുടര്‍ന്നാണ് അന്വേഷണം നടത്താന്‍
ഡി.ജി.പി ലോക്നാഥ് ബെഹ്റ
മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം
മീണയ്ക്ക് ശുപാര്‍ശ ചെയ്തത്.
ഡി.ജി.പി ക്ക് ലഭിച്ച ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു
ശുപാര്‍ശ.ഈ പശ്ചാത്തലത്തിൽ
കുറ്റം ചെയ്തവർക്കെതിരെ കര്‍ശന
നടപടികൾ വേണമെന്ന് ഡി.ജി.പി
ആവശ്യപ്പെട്ടതായാണ് വിവരം
ലഭിക്കുന്നത്.