കണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈത്തിന്റെ നേതൃത്വത്തിൽ ഇഫ്‌താർ കിറ്റ് വിതരണവും നോമ്പ് തുറയും നടത്തി.മരുഭൂമിയിലെ കൊടും ചൂടിൽ ആട്ടിൻ കൂട്ടങ്ങളെയും,ഒട്ടകങ്ങളെയും പരിപാലിക്കുന്ന സഹോദരങ്ങൾക്കൊപ്പം കബാദിൽ വച്ചാണ് നോമ്പുതുറ നടത്തിയത്.സംഘടനയുടെ അംഗങ്ങളായ അജീഷ് തങ്കച്ചൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ദിനകർ അധ്യക്ഷത വഹിച്ചു. ഷാനു തലശ്ശേരി ,ആന്റോ ജോസഫ് ,സുശീല പുതിയവീട് ,വിമല അജീഷ് ,ഷഫീക്., നവാസ് ,ജോബി ,സന്തോഷ് വാഴയിൽ,ഷഹറ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സുധീർ പുതിയപറമ്പ് നന്ദിയും പ്രകാശിപ്പിച്ചു.
Home Kuwait Associations കണ്ണൂർ പ്രവാസി കൂട്ടായ്‌മ കുവൈറ്റ് ഇഫ്താർ കിറ്റ് വിതരണവും നോമ്പ് തുറയും നടത്തി…