ഗവർണർ നടത്തിയ പരിശോധനയിൽ കടകളിലും പണി ശാലകളിലും കണ്ടത് നിയമ ലംഘനങ്ങൾ

കുവൈത്ത് സിറ്റി: തലസ്ഥാന ഗവർണർ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ മുബാറകിയ പ്രദേശത്തെ സ്വർണ്ണ കടകളിലും പണിശാലകളിലും പരിശോധന നടത്തി. മുബാരകിയ മാർക്കറ്റിലെ എല്ലാ കടകളിലും വർക്ക് ഷോപ്പുകളിലും അടിയന്തിരമായി സുരക്ഷാ നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഗവർണർ ഊന്നിപ്പറഞ്ഞു. കെട്ടിട നിയമ ലംഘനങ്ങളും പഴയതും തകർന്നതുമായവ നവീകരിക്കേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. പല വർക്ക് ഷോപ്പുകളിലും ഗ്യാസ് സിലിണ്ടറുകളുടെ ദുരുപയോഗം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്, നിലവിലുള്ള തൊഴിലാളികളുടെ എണ്ണം ഉൾക്കൊള്ളാൻ അപര്യാപ്തമായ കടമുറികളും, തകർന്ന പണിശാലകളും ഉൾപ്പെടെ ഒട്ടനവധി നിയമ ലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി.
ഈ ലംഘനങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ട കക്ഷികൾക്ക് ഗവർണർ ഒരു മാസത്തെ സമയം നൽകി. ക്യാപിറ്റൽ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ അസിസ്റ്റന്റ് ഡയറക്ടർ, ജനറൽ ഫയർ ഫോഴ്‌സിലെ ഗവർണറേറ്റ് പ്രൊട്ടക്ഷൻ ഡയറക്ടർ, സെക്ടർ അഫയേഴ്‌സ് ഫോർ മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, കുവൈറ്റ് ഫെഡറേഷൻ ഓഫ് ഗോൾഡ് ആൻഡ് ജ്വല്ലറി ട്രേഡേഴ്‌സ് വൈസ് പ്രസിഡന്റ് , മറ്റ് നിരവധി ഉദ്യോഗസ്ഥർ എന്നിവർ പരിശോധനയിൽ പങ്കുചേർന്നു