മകളെയും ഭാര്യയെയും കൊലപ്പെടുത്തിയ കുറ്റത്തിന് മധ്യവയസ്കനെ ഈജിപ്ഷ്യൻ കോടതി വധശിക്ഷക്ക് വിധിച്ചു. അബ്ദുൽ തവാബ് സയ്യിദ് യൂസഫ് എന്ന 54 കാരനാണ് വധശിക്ഷ. സൗദി സ്വദേശിനിയായ ഭാര്യയും യും കുവൈത്ത് സ്വദേശിയായ മകളെയും പണത്തിനുവേണ്ടി കൊലപ്പെടുത്തിയെന്നാണ് ഇയാൾക്കെതിരായ കുറ്റം. മരുമകൻ റെ സഹായത്തോടെയാണ് ക്രൂരകൃത്യം നടപ്പാക്കിയ തെളിഞ്ഞു. കേസിൽ മരുമകനെ ജീവപര്യന്തം തടവും കോടതി വിധിച്ചു. പ്രതികൾ ചേർന്ന് ഇരുവരെയും കൊലപ്പെടുത്തുകയും കിണറ്റിൽ വലിച്ചെറിയുകയും ആയിരുന്നു. അബദ്ധവശാൽ കാല് തെറ്റി കിണറ്റിൽ വീണു എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരോട് ഇവർ പറഞ്ഞത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇവരുടെ വാദം തെറ്റാണെന്ന് തെളിഞ്ഞു.