കുവൈത്ത് സിറ്റി : വിവിധങ്ങളായ ആവശ്യങ്ങൾക്കായി പ്രയാസപ്പെടുന്ന പ്രവാസികൾക്ക് ഒരു കൈത്താങ്ങ് സഹായമായി ഇന്ത്യൻ ഇസ്ലാഹി സെന്റർ സാമൂഹ്യ ക്ഷേമ വകുപ്പിൻറെ കീഴിൽ കെയർ ഹെൽപ്പ് ടെസ്കിന് തുടക്കം കുറിച്ചു. നോർക്ക ഐഡി-പ്രവാസി പെൻഷൻ സ്കീം രജിസ്ടേഷൻ, ജോലി ഇല്ലാത്തവർക്ക് ജോലി കണ്ടെത്താനായി സഹായിക്കൽ, ആരോഗ്യ പ്രശ്നങ്ങൾ, ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട സഹായങ്ങൾ, ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷൻ, ഉംറ-ഹജ്ജ് സേവനങ്ങൾ, കുട്ടികളുടെ മദ്രസ്സ പഠനം, മുതിർന്നവർക്ക് ഖുർആൻ പഠന ക്ലാസുകൾ തുടങ്ങി വൈവിധ്യമായ സേവനങ്ങളാണ് ഹെൽപ്പ് ടെസ്കിന് കീഴിൽ ചെയ്യുന്നത്.
കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിന് കീഴിൽ മലയാളത്തിൽ ഖുതുബ നടക്കുന്ന ഐ.ഐ.സി മസ്ജിദുകൾ കേന്ദ്രീകരിച്ചാണ് ഈ സേവനം ലഭിക്കുക. ഹെൽപ്പ് ടെസ്കിൻറെ കേന്ദ്ര തല ഉദ്ഘാടനം സാൽമിയ മലയാളം ഖുതുബ നടക്കുന്ന അൽവുഐബ് മസ്ജിദിൽ ഐ.ഐ.സി കേന്ദ്ര പ്രസിഡന്റ് യൂനുസ് സലീം ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, ട്രഷറർ അനസ് മുഹമ്മദ്, സെക്രട്ടറിമാരായ അയ്യൂബ് ഖാൻ, ടി.എം അബ്ദുറഷീദ്, ഷെർഷാദ്, ആമിർ യൂ.പി, നബീൽ ഫറോഖ്, കെ.എം.സി.സി ട്രഷറർ ഹാരിസ്, സാൽമിയ യൂണിറ്റ് പ്രസിഡന്റ് അൽ അമീൻ സുല്ലമി, നവാസ്, ശുഐബ് നന്തി, അഷ്റഫ് മേപ്പയ്യൂർ എന്നിവർ പങ്കെടുത്തു.
അടുത്ത വെള്ളിയാഴ്ച ഐ.ഐ.സിയുടെ കീഴിൽ ഖുതുബ നടക്കുന്ന മറ്റു പള്ളികളിലും കെയർ ഹെൽപ്പ് ടെസ്ക് ആരംഭം കുറിക്കും.