

കുവൈത്ത്‌സിറ്റി: ചങ്ങനാശ്ശേരി അസോസിയേഷന്‍ കുവൈറ്റിന്റെ അടുത്ത രണ്ട് പ്രവര്‍ത്തന വര്‍ഷകത്തേക്കുള്ള ഭാരവാഹികളെ കഴിഞ്ഞ ദിവസം കൂടിയ യോഗത്തില്‍ തെരഞ്ഞെടുത്തു. പ്രസിഡണ്ട് ആന്റണി പീറ്റര്‍ ചീരംവേലില്‍ ,ജനറല്‍ സെക്രട്ടറി ബിജോയ് പുരുഷോത്തമന്‍, ട്രഷറര്‍ ജോസഫ് കെ തോമസ്, വൈസ് പ്രസിഡണ്ടുമാരായി പി കെ മധു, മനോജ് അലക്‌സ് പോളക്കല്‍, ജോയിന്റെ സെക്രട്ടറിമാര്‍ -ജോജോ ജോയി കടവില്‍, ബോബി പിബി, ലാല്‍ജിന്‍ ജോസ് എന്നിവരെയും രക്ഷാധികാരിയായി സുനില്‍ പി ആന്റണി, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ അനില്‍ പി അലക്‌സിനെയും തെരഞ്ഞെടുത്തു. റന്‍ജിറ്റ് ജോര്‍ജ് പൂവേലില്‍ വരണാധികാരിയായിരുന്നു.