കുവൈറ്റ്: കേന്ദ്ര സർക്കാരിന്റെ ബഡ്ജറ്റ് പ്രവാസികൾക്ക് ഒരു വിധത്തിലുള്ള ഗുണവും നൽകുന്നില്ല മറിച്ച് ഇരുട്ടടി കൂടി നല്കുന്നതാണെന്നു ഐ എം സി സി ജി സി സി. പ്രവാസികൾ നിരന്തരമായി ഉന്നയിക്കുന്ന ആവശ്യങ്ങൾ ഒന്നും പരിഗണിച്ചില്ല എന്ന് മാത്രമല്ല എൻ ർ ഐ സ്റ്റാറ്റസ് നിബന്ധനകൾ മാറ്റുകയും ചെയ്തിരിക്കുന്നു. പ്രവാസലോകത്തു കഷ്ടപ്പെട്ടു കൊണ്ട് ഉണ്ടാക്കുന്ന സമ്പാദ്യം നാടിന്റെ പുരോഗതിക്കു വേണ്ടി ചിലവഴിക്കുന്നവരാണ് പ്രവാസികൾ. സർക്കാരിന്റെ ഒരു ആനുകൂല്യവും ലഭിക്കാത്ത പ്രവാസികളുടെ മേൽ നികുതി ചുമത്താനുള്ള നീക്കത്തിന്റെ തുടക്കമാണ് 120 ദിവസത്തിൽ അധികം ഇന്ത്യയിൽ താമസിക്കുന്നവർ നികുതി ൽകണം എന്ന നിബന്ധന .
അവിദഗ്ത തൊഴിൽ ചെയ്യുന്നവർക്ക് രണ്ടു വർഷത്തിൽ ഒരിക്കലാണ് നാട്ടിലേക്ക് പോവാൻ സാധിക്കുക. ആറ് മാസത്തോളം നാട്ടിൽ നിൽക്കാൻ ലഭിക്കുന്ന അവസരം ഉപയോഗിക്കുന്ന ഇത്തരം സാധാരണക്കാർ പോലും നികുതി പരിധിയിൽ വരാൻ പോവുകയാണ് . ഈ നിയമം പുനഃപരിശോധിക്കാൻ കേന്ദ്രം തയ്യാറാവണമെന്നും ഈ കാര്യത്തിൽ ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകുമെന്നും IMCC GCC ചെയർമാൻ സത്താർ കുന്നിൽ വാർത്ത കുറിപ്പിൽ അറിയിച്ചു.
കേരളത്തെ പാടെ അവഗണിക്കുകയും രാജ്യത്തെ സാമ്പത്തിക മാന്ദ്യം മറികടക്കാൻ വ്യക്തമായ ഒരു പദ്ധതിയും ഇല്ലാത്ത ബഡ്ജറ്റ് കോർപറേറ്റ് താൽപര്യം മാത്രം സംരക്ഷിക്കുന്നതാണ്. തൊഴില്ലായ്മ പരിഹരിക്കാനും ഒരു പദ്ധതിയും ഇല്ലാത്ത തീർത്തും നിരാശാജനകമായ ഈ ബഡ്ജറ്റ് വൻ പരാജയമാണെന്നും സത്താർ കുന്നിൽ കൂട്ടിച്ചേർത്തു.