പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എല്ലാ മുഖ്യമന്ത്രിമാരുമായും ചർച്ച നടത്തും

ഡൽഹി: കോവിഡ് വാക്സിൻ്റെ രാജ്യവ്യാപക വിതരണത്തിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായും ഇന്ന് ചർച്ച നടത്തും.
ചർച്ചയിൽ സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങളും വിലയിരുത്തും.കൊവിഡ് വാക്സിനുകളായ കൊവിഷീൽഡിനും കൊവാക്സിനും അനുമതി നൽകിയതിന് ശേഷം പ്രധാനമന്ത്രി നടത്തുന്ന ആദ്യ ചർച്ചയാണിത്.