ഇന്നുമുതൽ ഏതാനും ദിവസങ്ങൾ വരെ കുവൈത്തിൽ തണുത്ത കാലാവസ്ഥ പ്രതീക്ഷിക്കുന്നു

കുവൈത്ത് സിറ്റി: ഇന്നുമുതൽ ഏതാനും നാളുകളോളം കുവൈത്തിൽ തണുത്ത കാലാവസ്ഥ ആയിരിക്കുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥ നിരീക്ഷകൻ അഡെൽ യൂസഫ് അൽ മർസൂക്ക് ആണ് ആണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നതിനാൽ തണുത്ത കാലാവസ്ഥ പ്രതീക്ഷിക്കുന്നു, അതിരാവിലെ താപനില 9 ഡിഗ്രി സെൽഷ്യസിൽ താഴെയായിരിക്കും താപനില. എന്നാൽ ഉച്ചതിരിഞ്ഞ് ഇത് 12 മുതൽ 15 ഡിഗ്രി സെൽഷ്യസിനു ഇടയിലായിരിക്കും എന്നും കാലാവസ്ഥ നിരീക്ഷകർ പറയുന്നു