കുവൈത്ത് സിറ്റി: കുവൈത്ത് പൗരനാണ് പ്രവാസിയായ കോൺട്രാക്ടർ ക്കെതിരെ അഹമ്മദി ഗവർണറേറ്റ് പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തത്. കുവൈത്ത് പൗരൻ വഫ്ര ഏരിയയിലുള്ള തന്റെ ഫാമിൽ ഇലക്ട്രിക്കൽ, സാനിറ്ററി നിർമ്മാണ പ്രവർത്തനങ്ങൾക്കായി 4,500 ദിനാർ ബംഗ്ലാദേശ് സ്വദേശിയായ കുറ്റാരോപിതന് നൽകിയിരുന്നു. പണം നൽകി ഏറെനാൾ കഴിഞ്ഞിട്ടും നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കില്ല എന്നു മാത്രമല്ല, ഇയാളെ കുറിച്ച് യാതൊരു വിവരവുംം ഇല്ലെന്ന് പരാതിയിൽ പറയുന്നു. ഫോണിൽ ബന്ധപ്പെെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്നാണ് പരാതിക്കാരൻ പോലീസിനെ സമീപിച്ചത് .






























