റിയാദ്: സൗദിയില്‍ ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം നാലായി. ചികിത്സയിലുണ്ടായിരുന്ന ഒരു സ്വദേശിയാണ് ഇന്ന് മരിച്ചത്. അതേസമയം തന്നെ രാജ്യത്ത് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതോടെ രോഗം സമൂഹവ്യാപനത്തിലേക്ക് കടന്നതായും സംശയിക്കുന്നുണ്ട്.
ഇന്ന് 99 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 89 പേർക്ക് വൈറസ് ബാധിതരായ ആളുകളുമായുള്ള സമ്പർക്കം വഴിയാണ് രോഗം പകർന്നിരിക്കുന്നത്. രാജ്യത്ത് 1203 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഗള്‍ഫ് രാഷ്ട്രങ്ങളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതും സൗദിയിൽ നിന്നു തന്നെയാണ്.
ചികിത്സയിലുണ്ടായിരുന്ന 37 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.