കോവിഡ് പ്രതിസന്ധി: ഗൾഫ് മാർക്കറ്റ്കൾക്ക് നഷ്ടമായത് 38 ബില്യൺ ഡോളർ

0
6

കുവൈത്ത് സിറ്റി : ഒന്നിലധികം വാക്സിനുകളുമായി കൊറോണയെ വരുതിയിലാക്കാമെന്ന് പ്രതീക്ഷയിൽ ഇരുന്ന സമയത്താണ് ജനിതകമാറ്റം വന്ന അതി വ്യാപന ശേഷിയുള്ള പുതിയ വൈറസ് ബാധ ലോകത്തെ നടുക്കിയത്. ചില രാജ്യങ്ങളിൽ അതിവേഗം പടരുന്ന വൈറസിന്റെ പുതിയ രൂപാന്തരീകരണം ലോകത്തെ വീണ്ടും പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ്.
സാമ്പത്തികമായി, ഗൾഫ് രാജ്യങ്ങളിലെ എല്ലാ ധനവിപണികളും ഉൾപ്പെടെ ആഗോള സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ വൻ ഇടിവ് സംഭവിച്ചു. പുതിയയിനം വൈറസ്ബാധ സ്ഥിരീകരിച്ചതോടെ മുൻകരുതലെന്നോണം കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ അതിർത്തികൾ അടക്കുകയും വ്യോമഗതാഗതം നിർത്തിവയ്ക്കുകയും ചെയ്തു. ഇത്
ഗൾഫ് വിപണികളിലും പ്രതിഫലിച്ചു, ഗൾഫ് മാർക്കറ്റിലെ കൂട്ടായ നഷ്ടം ഏകദേശം 38 ബില്യൺ ഡോളറാണ്. ഇതിൽ ഏറ്റവും വലിയ വിഹിതം സൗദി മാർക്കറ്റിൽ നിന്നാണ് 30.9 ബില്യൺ ഡോളർ. തൊട്ടുപിന്നിൽ അബുദാബിയുണ്ട് 3 ബില്യൺ ഡോളററിൻ്റെ നഷ്ടം. ദുബായ് 2.6 ബില്യൺ ഡോളറും, കുവൈത്ത് 900 മില്യൺ ഡോളറും, ഖത്തർ 700 മില്യൺ ഡോളറുമാണ്.ബാക്കിയുള്ളവ മസ്കറ്റ്, ബഹ്‌റൈൻ വിപണികളിൽ നിന്നാണ്.
എണ്ണ, ചരക്ക് വിപണികൾക്കും നഷ്ടം ഒഴിവാക്കിയില്ല. ക്രൂഡ് ഓയിൽ വില 5.9 ശതമാനം ഇടിഞ്ഞ് ബാരലിന് 49.2 ഡോളർ രേഖപ്പെടുത്തി. 50 ഡോളറാണ് ഒറ്റയടിക്ക് കുറഞ്ഞത് .
എന്നാൽ സുരക്ഷിത കറൻസിയായ ഡോളർ യൂറോയ്‌ക്കെതിരെ 0.5 ശതമാനം ഉയർന്നു, സ്വർണ്ണ വില ഔൺസിന് 0.8 ശതമാനം ഉയർന്നു