കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ സമരഭൂമിയിൽ

0
19

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ സമരകേന്ദ്രത്തിലെത്തി. കനത്ത തണുപ്പിനെയും അവഗണിച്ച് പ്രക്ഷോഭം തുടരുന്ന കര്‍ഷകരെ അദ്ദേഹം അഭിസംബോധന ചെയ്തു.
ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഘാസിപൂരിലാണ് അദ്ദേഹം എത്തിയത്.വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം 25 ദിവസം പിന്നിട്ടു.പ്രക്ഷോഭകരിൽ 33 കര്‍ഷകരാണ് ഇതിനോടകം മരണപ്പെട്ടത്.