കേരളത്തിൽ നരബലി, രണ്ട് സ്ത്രീകളെ ബലി നൽകിയത് ഐശ്വര്യവും സമ്പത്തും ലഭിക്കാന്‍

കേരളത്തെ നടുക്കിയ നരബലി  തിരുവല്ലയിലെ ദമ്പതിമാർ വേണ്ടി. പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റാണ് കാലടിയിൽ നിന്നും കടവന്ത്രയിൽ നിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയത്.കടവന്ത്ര സ്റ്റേഷന്‍ പരിധിയില്‍ പൊന്നുരുന്നി പഞ്ചവടി കോളനിയില്‍നിന്നു കാണാതായ പത്മം (52) കാലടി സ്വദേശിനി റോസിലി (50) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഇരുവരും ലോട്ടറി കച്ചവടക്കാരായിരുന്നു.

ദമ്പതിമാരും ഏജൻ്റും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.  തിരുവല്ല സ്വദേശിയായ ഭഗവൽ സിംഗ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ്  അറസ്റ്റിലായിരിക്കുന്നത്. ഐശ്വര്യവും സമ്പത്തും ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് പെരുമ്പാവൂരിലെ ഏജന്റിന്റെ സഹായത്തോടെ സ്ത്രീകളെ തിരുവല്ലയിലെത്തിച്ച് ബലി നൽകിയെന്നാണ് വിവരം.