അടിയന്തര ഘട്ടത്തിൽ കോവിഡ് വാക്സിൻ ഉപയോഗിക്കാൻ അനുമതി

0
9

ദില്ലി: രാജ്യത്ത് രണ്ട് കൊവിഡ് വാക്സിനുകൾക്ക് അനുമതി നൽകാൻ തിരുമാനിച്ചതായി ഡിജിസിഐ. പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച കൊവിഷീൽഡിനും ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിനുമാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്.വിദഗ്ദസമിതി റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ഡിജിസിഐ പ്രഖ്യാപനം.ആദ്യഘട്ടത്തിൽ മൂന്ന് കോടി പേർക്കാകും വാക്സിൻ വിതരണം ചെയ്യുക. ഒരു കോടി ആരോഗ്യ പ്രവർത്തകർക്കും രണ്ട് കോടി പോലീസ്, പ്രതിരോധ സേനാംഗങ്ങൾ,മറ്റ് മുന്നണി പോരാളികൾക്കുമായിരിക്കും വാക്സിൻ വിതരണം ചെയ്യുക.ഇവർക്ക് സൗജന്യമായിട്ടായിരിക്കും വാക്സിൻ വിതരണം ചെയ്യുക.

രണ്ട് കമ്പനികളും തങ്ങളുടെ ക്ലിനിക്കൽ ട്രയലുകളുടെ വിശമദമായ വിവരങ്ങൾ സമർപ്പിച്ചിരുന്നു. ഇത് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം രണ്ട് വാക്സിനുകൾക്കും നിയന്ത്രിത ഉപയോഗത്തിന് അനുമതി നൽകിയിട്ടുണ്ടെന്ന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ വിജി സോമാനി ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.വാക്സിനുകൾ 100% സുരക്ഷിതമാണ്. നേരിയ പനി, വേദന, അലർജി തുടങ്ങിയ ചില പാർശ്വഫലങ്ങൾ ഏത് വാക്സിനും സാധരണമാണെന്നും വിജി സോമാനി പറഞ്ഞു.

കൊവിഷീൽഡ് വാക്സിന് 70.42 ശതമാനം ഫലപ്രാപ്തി കണ്ടെത്തിയതായി ഡിജിസിഐ വ്യക്തമാക്കി.ഇവയ്കക്് ഡോസിന് 250 രൂപ വരെയാണ് വിലയായി കമ്പനി നിശ്ചയിച്ചിരിക്കുന്നത്.കൊവാക്സിന് 350 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.ഓക്സ്ഫഡ് സർവകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനകയും ചേർന്നാണ് കൊവിഷീൽഡ് വികസിപ്പിച്ചത്.ഭാരത് ബയോടെക് ആണ് കൊവാക്സിൻ വികസിപ്പിച്ചത്. അതേസമയം വ്യാപക ഉപയോഗത്തിനുള്ള അനുമതി കൊവിഷീൽഡിന് മാത്രമേ ഉണ്ടാകുകയുള്ളൂവെന്നാണ് സൂചന.