കോവിഡ് വാക്സിനുകൾക്ക് വില നിശ്ചയിച്ചു, കോ​വി​ഷീ​ൽ​ഡ് ഡോ​സി​ന് 250 രൂപയും കോ​വാ​ക്സി​ന് 350 രൂ​പ​യും

0
9

ഡൽഹി: കോവിഡ് മ​ഹാ​മാ​രി​യെ നേ​രി​ടാ​ൻ ര​ണ്ട് വാ​ക്സി​നു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​തി​നു പി​ന്നാ​ലെ ഇ​തി​ന്‍റെ വി​ല​യും ഡി​ജി​സി​ഐ നി​ർ​ണ​യി​ച്ചു. കോ​വി​ഷീ​ൽ​ഡ് ഡോ​സി​ന് 250 രൂ​പ ക​മ്പ​നി നി​ർ​ദ്ദേ​ശി​ച്ചു. കോ​വാ​ക്സി​ന് 350 രൂ​പ​യാ​ണ് ഭാ​ര​ത് ബ​യോ​ടെ​ക്ക് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.വി​ദ​ഗ്ധ​സ​മി​തി ന​ൽ​കി​യ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് ഡി​ജി​സി​ഐ യോ​ഗം അ​ന്തി​മ​തീ​രു​മാ​ന​മെ​ടു​ത്ത​ത്. രാ​വി​ലെ പ​തി​നൊ​ന്നി​ന് ഡി​സി​ജി​ഐ അ​ധി​കൃ​ത​ർ മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്നു​ണ്ട്.

നി​ല​വി​ൽ ര​ണ്ട് വാ​ക്സി​നു​ക​ളു​ടെ അ​ടി​യ​ന്ത​ര അ​നു​മ​തി​ക്കാ​ണ് വി​ദ​ഗ്ധ സ​മി​തി ഡി​ജി​സി​ഐ​യ്ക്ക് ശു​പാ​ർ​ശ ന​ൽ​കി​യ​ത്. സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ കോ​വി​ഷീ​ൽ​ഡും ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ക്കു​ന്ന ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ കോ​വാ​ക്സി​നു​മാ​ണ് ഡി​ജി​സി​ഐ​യു​ടെ അ​നു​മ​തി ല​ഭി​ച്ചാ​ൽ ഉ​പ​യോ​ഗി​ക്കാ​നാ​കു​ക. ബു​ധ​നാ​ഴ്ച​യോ​ടെ ആ​ദ്യ ഘ​ട്ട വാ​ക്സി​ൻ വി​ത​ര​ണം തു​ട​ങ്ങു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്