കൊവിഡ് വാക്സിൻ്റെ ആദ്യ ബാച്ച് കുവൈത്തിലെത്തി

കുവൈത്ത് സിറ്റി: കോവിഡ് -19 വാക്‌സിൻ്റെ ആദ്യ ബാച്ച് ഇന്ന് രാവിലെ കുവൈറ്റ് വിമാനത്താവളത്തിൽ എത്തി. കുത്തിവയ്പ്പ് പ്രക്രിയ ഈ ആഴ്ച അവസാനത്തോടെ ആരംഭിക്കും. വാക്സിൻ കൈകാര്യം ചെയ്യുന്നതിനായി ആരോഗ്യ മന്ത്രാലയത്തിലെ 400 ലധികം ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്പിന്റെ ആദ്യ ഘട്ടത്തിൽ എല്ലാ ആരോഗ്യ പരിരക്ഷാ ദാതാക്കൾക്കും മുൻ‌നിര പ്രവർത്തകർക്കും സ്ഥിര അസുഖക്കാർക്കും 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുമാണ് നൽകുക എന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബേസിൽ അൽ സബ വിശദീകരിച്ചു. കുത്തിപ്പിനായുള പ്രീ-രജിസ്ട്രേഷൻ വെബ്സൈറ്റിൽ 73,000 ൽ അധികം ആളുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പരാമർശിച്ചു