കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് നേതൃത്വത്തില്‍ മാറ്റം വരും. മുതിർന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി കണ്‍വീനറാകുമെന്ന് സൂചന. എംഎം ഹസനെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് മറ്റു കക്ഷികളുടെ ആവശ്യം കണക്കിലെടുത്താണിത് എന്നാണ് സൂചന. ഉമ്മന്‍ ചാണ്ടിയുടെ വരവോടെ മുന്നണിയിൽ സമവായം സാധ്യമാകുമെന്ന് ഹൈക്കമാന്റ് വിലയിരുത്തുന്നു. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് വീണ്ടും കേരളത്തിലെത്തും. നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെത്തിയ അദ്ദേഹം ഘടകകക്ഷി നേതാക്കളുമായും കോണ്‍ഗ്രസ് നേതൃത്വവുമായും പ്രത്യേകം ചര്‍ച്ചകള്‍ നടത്തിയിരുന്നു.അതേസമയം, സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ കാര്യമായ മാറ്റമുണ്ടാകില്ല എന്നാണ് വിവരം. താരീഖ് അന്‍വറിന്റെ ഇന്നത്തെ സന്ദര്‍ശനത്തോടെ അക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഒരുമിച്ച് നയിക്കണമെന്നാണ് ഹൈക്കമാന്റ് നിര്‍ദേശിക്കുക