“ഞാൻ വിപിനെ മര്‍ദിച്ചിട്ടില്ല ; തര്‍ക്കത്തിനിടെ വിപിന്റെ കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞു” -ഉണ്ണി മുകുന്ദൻ

0
95

കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ മുൻ മാനേജർ വിപിൻ കുമാരിനെതിരെയുള്ള അടിക്കേസിൽ മാധ്യമങ്ങളോട് വിശദീകരണം നൽകി. വാക്കുതർക്കത്തിനിടെ വിപിന്റെ കൂളിംഗ് ഗ്ലാസ് താൻ വലിച്ചെറിഞ്ഞെന്നും, എന്നാൽ അയാളെ ശാരീരികമായി മർദ്ദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാഴ്ച മുമ്പ് ഒരു അജ്ഞാത വനിത തന്നെ ഫോണിൽ വിളിച്ച് വിപിനെക്കുറിച്ച് അപമാനകരമായ പ്രസ്താവനകൾ നടത്തിയതായി ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തി. ആ വിവരങ്ങൾ ഉൾക്കൊള്ളിച്ച് പോലീസിന് പരാതി നൽകിയിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

ഒന്നിലധികം നടിമാർ വിപിൻ കുമാരിനെതിരെ സിനിമാ സംഘടനകളിൽ പരാതി നൽകിയിട്ടുണ്ടെന്നും ഉണ്ണി മുകുന്ദൻ സൂചിപ്പിച്ചു. ടോവിനോയെകുറിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും പറയുകയുമില്ലെന്നും പറഞ്ഞ ഉണ്ണി മുകുന്ദന്‍ തങ്ങൾ ഏറ്റവും നല്ല സുഹൃത്തുക്കളാണെന്നും വ്യക്തമാക്കി.

ഇതൊരു അടിക്കേസ് അല്ലെന്നും അടി ഉണ്ടായിട്ടില്ലെന്നും ഉണ്ണി പറഞ്ഞു. ഒരു സുഹൃത്ത് എന്ന നിലയിൽ വിപിൻ എന്തിനാണ് തന്നെ കുറിച്ച് മോശപ്പെട്ട കാര്യങ്ങൾ പറയുന്നത് എന്ന് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു. അവിടെയുണ്ടായ വാക്ക് തർക്കത്തിനിടെ അയാളുടെ കൂളിംഗ് ഗ്ലാസ്‌ വലിച്ചെറിഞ്ഞു. അത് സത്യമാണ്,എന്ന് ഉണ്ണി മുകുന്ദൻ പ്രസ്താവിച്ചു.

FEFKAയിൽ വിപിൻ കുമാരിനെതിരെ പരാതി നിലനിൽക്കുന്നുണ്ടെങ്കിലും, അദ്ദേഹം FEFKA അംഗമല്ലെന്നും ഉണ്ണി മുകുന്ദൻ ചൂണ്ടിക്കാട്ടി. അന്ന് വാക്ക് തർക്കം ഉണ്ടായിട്ടുണ്ടെന്നും അയാളുടെ ദേഹത്ത് താൻ തൊട്ടിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ ആവര്‍ത്തിച്ച്. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാളുടെ മൊഴിയും ഇത് സ്ഥിരീകരിക്കുന്നു,എന്ന് അദ്ദേഹം ആവർത്തിച്ചു.