ഈ ഓണം നല്ലോണം’ ഫ്ലയർ പ്രകാശനം ചെയ്തു.

0
51

കുവൈറ്റ്: കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ, അബ്ബാസിയയിലുള്ള ഓക്സ്ഫോർഡ് പാകിസ്ഥാൻ സ്കൂളിൽ 2023    സെപ്റ്റംബർ 15ന് സംഘടിപ്പിക്കുന്ന ‘ഈ ഓണം നല്ലോണം’ എന്ന ഓണം പരിപാടിയുടെ ഫ്ലയർ പ്രകാശനം കർമ്മം,  മംഗഫിലുള്ള ഡിലൈറ്റ് ഹാളിൽ നടന്നു. വൈകുന്നേരം ഏഴുമണിക്ക് ചേർന്ന യോഗം കേര പ്രസിഡണ്ട് ബെന്നി K O അധ്യക്ഷത വഹിച്ചു. മുഖ്യ അതിഥിയായി ബ്രിട്ടീഷ് മെഡിക്കൽ സെന്ററിലെ പ്രമുഖ ഒഫ്താൽമോളജിസ്റ്റ് ഡോക്ടർ രാജേഷ് പോണാട്ടിൽ ആയിരുന്നു. ജനറൽ കൺവീനർ സെബാസ്റ്റ്യൻ സ്വാഗതം പറയുകയും, ഡോക്ടർ രാജേഷ് പോണാട്ടിൽ ഫ്ലയർ പ്രകാശനം ചെയ്തതിനുശേഷം ഫഹാഹീൽ ഏരിയാ കൺവീനർ ജേക്കബ് ബേബി, അബ്ബാസിയ ഏരിയ കൺവീനർ സംഗീത്, ഫർവാനിയ ഏരിയ കൺവീനർ അനിൽകുമാർ, വനിതാ വേദി കൺവീനർ ഡെയ്സി ബെന്നി, എന്നിവർ ആശംസകൾ അർപ്പിക്കുകയും കേരള ജനറൽ സെക്രട്ടറി രാജേഷ് നന്ദി അറിയിക്കുകയും ചെയ്തു