കുവൈത്തിൽ പ്രവാസി തൊഴിലാളികളുടെ എണ്ണം കുറഞ്ഞു

0
112

കുവൈത്ത് സിറ്റി:  സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ പുറത്തിറക്കിയ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി , 2021 ഡിസംബർ അവസാനത്തോടെ രാജ്യത്തെ സ്വകാര്യ, പൊതു മേഖലകളിലായി മൊത്തം തൊഴിൽ ശക്തി 1.8 ദശലക്ഷമായിരുന്നു എങ്കിൽ മുൻ വർഷം ഇത് 1.993 ദശലക്ഷമായിരുന്നു.  തൊഴിലാളികളുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഏകദേശം 1,34,000 തൊഴിലാളികളുടെ കുറവുണ്ടായി. അതേസമയം,തൊഴിൽ വിപണിയിൽ സ്വദേശി തൊഴിലാളികളുടെ എണ്ണം വർധിച്ചു. കുവൈറ്റ് ലേബർ മാർക്കറ്റിലെ കുവൈറ്റ് തൊഴിലാളികളുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച് 430,128 മായി വർദ്ധിച്ചു, ഇത്  കുവൈറ്റ് ഇതര തൊഴിലാളികളെ അപേക്ഷിച്ച് മൊത്തം തൊഴിൽ വിപണിയിൽ ഏകദേശം 22.8% ആയി വർദ്ധിച്ചു.