കുവൈറ്റിലെ ഫയർ സര്‍വീസ് വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു

കുവൈറ്റ്: രാജ്യത്തെ ഫയർ സർവീസ് വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്. വെബ്സൈറ്റിലെ മുഴുവൻ സേവനങ്ങളും തടസപ്പെടുത്തിയ ഹാക്കർമാർ പണം ആവശ്യപ്പെട്ടുവെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. പതിനായിരം ഡോളറാണ് ഇവർ തടസപ്പെടുത്തിയ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്.

അതേസമയം വെബ്സൈറ്റ് പുനഃസ്ഥാപിക്കുന്നതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നാണ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഹാക്കർമാർക്കെതിരെ നടപടിയുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഫയർ സർവീസിന്റെ ഔദ്യോഗിക-ട്വിറ്റർ പേജുകൾ തടസമില്ലാതെ പ്രവർത്തിക്കുന്നുണ്ട്.