കോവിഡ് ഭീതി കനക്കുന്നു; ജാഗ്രതയോടെ രാജ്യം

കോവിഡ് വകഭേദമായ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയോടെ രാജ്യം. കർശന ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. കോവിഡ് മാർഗ്ഗനിർദേശങ്ങൾ മാറ്റങ്ങൾ ഇല്ലാതെ തുടരും. വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന ആരംഭിച്ചു, പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയേക്കും എന്നാണ് സൂചന. വിമാനത്താവളങ്ങളിലെ പരിശോധനകളുടെ ഫലം വിലയിരുത്തി മാർഗ്ഗനിർദ്ദേശങ്ങൾ കർശനമാക്കിയേക്കും. ഒമിക്രോൺ ബിഎഫ് 7, ബിഎഫ് 12 എന്നീ വകഭേദങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. അതിതീവ്ര വ്യാപന ശേഷിയുള്ള ഈ വകഭേദങ്ങൾ ഒരാളിൽ നിന്ന് 18 പേരിലേക്ക് വരെ രോഗം പകർത്താൻ സാധ്യതയുണ്ട്. കേന്ദ്ര നിർദ്ദേശങ്ങൾക്ക് പിന്നാലെ സംസ്ഥാനങ്ങളും ജാഗ്രത കർശനമാക്കാൻ നടപടികൾ ആരംഭിച്ചു.