കുവൈറ്റിൽ ജെറ്റൂർ ടി2 ലോഞ്ച് ചെയ്ത് ബുദസ്‌തൂർ മോട്ടോഴ്‌സ്

കുവൈറ്റ് സിറ്റി:  ജെറ്റൂർ ഓട്ടോയുടെ കുവൈറ്റിലെ എക്‌സ്‌ക്ലൂസീവ് വിതരണക്കാരായ ബുദസ്‌തൂർ മോട്ടോഴ്‌സ്, കുവൈത്ത് ടവേഴ്‌സിൽ നടന്ന  ചടങ്ങിൽ  ജെറ്റൂർ ടി2 പുറത്തിറക്കി. ചൈനീസ് അംബാസഡർ സാങ് ജിയാൻ വെയ്  ചടങ്ങിൽ വിശിഷ്ടാതിഥി ആയിരുന്നു

ഈ ചടങ്ങ് ഏറെ പ്രാധാന്യം ഉള്ളതാണെന്നും വാഹന വ്യവസായത്തിൻ്റെ വികസനം മാത്രമല്ല, കുവൈത്തും ചൈനയും തമ്മിലുള്ള ശക്തമായ പങ്കാളിത്തം കൂടി ഇതിൽ പ്രതിഫലിപ്പിക്കുന്നതായും ബുദസ്തൂർ ഗ്രൂപ്പ് ചെയർമാൻ നജെം ബുദസ്റ്റൂർ പറഞ്ഞു.

ആഗോള വാഹന വ്യവസായ മേഖലയിൽ ചൈനയുടെ തുടക്ക കാലത്ത്, അവരിൽ കുവൈറ്റിൽ വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്ന ആദ്യത്തെ കമ്പനിയായി ധീരമായ ഒരു ചുവടുവയ്പ്പ് നടത്തി. ഈ ശ്രേണിയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായ ജെറ്റൂർ ടി2 അതിമനോഹരമായ രൂപകൽപന, പയനിയറിംഗ് സവിശേഷതകൾ, മികച്ച പ്രകടനം എന്നിവ കൊണ്ട് മികവ് പുലർത്തുന്നതായും അദ്ദേഹം പറഞ്ഞു.

 

യാത്രയിൽ അഭിനിവേശമുള്ള നിങ്ങളിൽ മറഞ്ഞിരിക്കുന്ന പര്യവേക്ഷകനുള്ളതാണ് ഈ വാഹനം എന്നും നിങ്ങളുടെ സാഹസിക യാത്രകളിൽ അത് നിങ്ങളുടെ സമ്പൂർണ കൂട്ടാളിയാകുമെന്നും ബുഡാസ്റ്റൂർ മോട്ടോഴ്‌സിൻ്റെ ബ്രാൻഡ് മാനേജർ ശ്രീ. റെക്‌സി വില്യംസ് പറഞ്ഞു,  ജെറ്റൂരിൽ നിന്നുള്ള ആദ്യത്തെ 4×4 ഓഫ്‌റോഡ് വാഹനമാണ് T2, ഹാർഡ്‌ലൈൻ രൂപത്തിലുള്ള ഒരു ഇൻ്റലിജൻ്റ് കാറാണിത് ഏത് റോഡ് അവസ്ഥയും, T2 ൻ്റെ ഹാർഡ്‌ലൈൻ റഗ്ഡ് ഓഫ് റോഡ് ശൈലി ആഗോളതലത്തിൽ കാർ പ്രേമികൾക്കിടയിൽ ഹിറ്റായി മാറിയിരിക്കുന്നു. ഹൈടെക്, സ്റ്റൈലിഷ് ഇൻ്റീരിയറുകൾ, എൽഇഡി മാട്രിക്‌സ് ഹെഡ്‌ലാമ്പുകൾ, 15.6 ഇഞ്ച് സെൻട്രൽ കൺസോൾ സ്‌ക്രീൻ മുതലായവ ഹൃദയം കവരും. ആളുകളുടെ 360 ഡിഗ്രി പനോരമിക് ഇമേജിംഗും 180 ഡിഗ്രി വെഹിക്കിൾ ബോട്ടം ഇമേജിംഗും ആശങ്ക രഹിത ക്യാമ്പിംഗും ഓഫ്‌റോഡ് ഡ്രൈവിംഗും ഉറപ്പാക്കുന്നു, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ട്രാഫിക് ജാം അസിസ്റ്റ് എന്നിങ്ങനെ നിരവധി  സവിശേഷതകൾ ഇതിനുണ്ട്