സ്വകാര്യ, ഗാർഹിക മേഖലകളിിൽ തൊഴിലെടുക്കുന്ന പ്രവാസി ജീവനക്കാർക്ക് നിയമ സഹായം

കുവൈത്ത് സിറ്റി : സ്വകാര്യ, ഗാർഹിക മേഖലകളിിൽ തൊഴിലെടുക്കുന്ന പ്രവാസി ജീവനക്കാർക്ക് നിയമ സഹായ കലിനിക്ക്വുമായി  കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റസ്. നിയമം ഉറപ്പുനൽകുന്ന അവകാശങ്ങളെക്കുറിച്ച് കുവൈത്തിലെ കുടിയേറ്റ തൊഴിലാളികളെ ബോധവത്കരിക്കുന്നതിനായി  യുഎസ്-മിഡിൽ ഈസ്റ്റ് പാർട്ണർഷിപ്പ് ഓർഗനൈസേഷനുമായി (എം‌പി‌ഐ) പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചതായി കുവൈറ്റ് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് ചെയർമാൻ ഖാലിദ് അൽ ഹമീദി അറിയിച്ചു.

തൊഴിലാളികൾക്ക് 22215150 എന്ന ഹോട്ട്‌ലൈനിൽ നേരിട്ട് വിളിക്കാം അല്ലെങ്കിൽ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച് അഞ്ച് വ്യത്യസ്ത ഭാഷകളിൽ നേരിട്ട് നിയമോപദേശം നേടാം. ഇംഗ്ലീഷ്, അറബിക്, ഫിലിപ്പിനോ, ഹിന്ദി, ഉറുദു ഭാഷകളിലാണ് നിലവിൽ സേവനം ലഭ്യമാക്കിയിട്ടുള്ളത്.

നിമപരമായ കൺസൾട്ടേഷൻ സേവനം നൽകിക്കൊണ്ട് തൊഴിലാളികളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുക എന്നതാണ് ആണ് കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് ലക്ഷ്യം വയ്ക്കുന്നത്.

നിയമപരമായ സഹായങ്ങൾക്ക് പുറമേ മനശാസ്ത്രപരവും സാമൂഹികവുമായ കൗൺസിലിംഗ് നൽകുന്നതിന് സൊസൈറ്റി  മനശാസ്ത്ര വിദഗ്ദ്ധൻ്റെെ സേവനവും  ലഭ്യമാക്കിയിട്ടുണ്ട്.