കുവൈറ്റ് സിറ്റി: ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘മാംഗോ മാനിയ’ എക്‌സ്‌ട്രാവാഗാൻസയുമായി ലുലു ഹൈപ്പർമാർക്കറ്റ്. കുവൈത്തിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും മെയ് 8 മുതൽ 14 വരെ ഇനി മാമ്പഴക്കാലം. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇവെൻ്റിൻ്റ് ഉത്ഘാടനം മെയ് 9 ന് ലുലു ഹൈപ്പർമാർക്കറ്റ് ഫഹാഹീലിൽ ഔട്ട്‌ലെറ്റിൽ നടന്നു. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.യൂസഫ് അലി, കൗൺസിലർ സഞ്ജയ് കെ.മുലൂക്ക എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ലുലുവിൻ്റെ എല്ലാ ഔട്ട്‌ലെറ്റുകളും ഏഴ് വ്യത്യസ്‌ത രാജ്യങ്ങളിൽ നിന്നുള്ള 50-ലധികം തരം മാമ്പഴങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള എക്കാലത്തെയും ജനപ്രിയ ഇനമായ അൽഫോൻസോ, മാമ്പഴ ബദാമി, മല്ലിക, തോതാപുരി, രാജപുരി എന്നിവയും യെമനിൽ നിന്നുള്ള പ്രശസ്തമായ ഗൽപത്തൂർ ഇനങ്ങളും ഉൾപ്പെടെ പഴങ്ങളുടെ രാജാവിന് ഇവിടെ അതിശയകരമായ വിലക്കിഴിവുകൾ ആണ് നൽകുന്നത്.

മാമ്പഴം കൊണ്ടുള്ള ജ്യൂസുകൾ, ലഘുഭക്ഷണങ്ങൾ, കറികൾ, സാലഡുകൾ, അച്ചാറുകൾ മാമ്പഴ ഹൽവയും പായസവുംതുടങ്ങിയ രുചികരമായ ഭക്ഷണ വൈവിധ്യങ്ങളും ഷോപ്പർമാർ ഇവിടെ ആസ്വദിച്ചു. മൂസ് കേക്കുകൾ, ടാർട്ടുകൾ, ട്രിഫിൾസ്, മഫിനുകൾ, പേസ്ട്രികൾ, സ്വിസ് റോളുകൾ എന്നിവയും പരിപാടിയെ കൂടുതൽ മധുരതാരമാക്കി.
സെൽഫി ബൂത്തിൽ വെച്ച് ഉപഭോക്താക്കൾ തങ്ങളുടെ മധുര നിമിഷങ്ങൾ പകർത്തിയ സമ്പൂർണ്ണ ഫാമിലി ഫൺ ഫെസ്റ്റായിരുന്നു ഇത്. തീം ഗെയിമുകളും പസിലുകളും ഉപയോഗിച്ച് ഉപഭോക്താക്കൾ അവരുടെ മാമ്പഴ പരിജ്ഞാനം പരീക്ഷിച്ചു, അതേസമയം കുട്ടികൾക്ക് ആവേശകരമായ മാമ്പഴ കേക്ക് അലങ്കാര മത്സരത്തിലൂടെ ആഘോഷിക്കാൻ അവസരം ലഭിച്ചു.































