കുവൈറ്റ് വിമാനത്താവളത്തിലെ ഇന്ധന ടാങ്കിലുണ്ടായ തീപിടുത്തം ഫയർഫോഴ്‌സ് നിയന്ത്രണവിധേയമാക്കി

0
10

കുവൈറ്റ് സിറ്റി : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളിൽ ഉണ്ടായ തീപിടിത്തം അഗ്നിശമന സേന വിജയകരമായി നിയന്ത്രണവിധേയമാക്കിയതായി കുവൈറ്റ് ഫയർ ഫോഴ്‌സ് അറിയിച്ചു. ആർക്കും പരിക്കില്ലെന്ന് സ്ഥിരീകരിച്ചു. വിമാനത്താവളത്തിലെ അഗ്നിശമന പ്രവർത്തനങ്ങൾ വേഗത്തിലും ഫലപ്രദമായും നടത്തിയതായും ആളപായം ഒഴിവാക്കിയതായും പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടറും കുവൈറ്റ് ഫയർ ഫോഴ്‌സിന്റെ ഔദ്യോഗിക വക്താവുമായ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഗരീബ് കുനയ്ക്ക് നൽകിയ ഹ്രസ്വ പ്രസ്താവനയിൽ പറഞ്ഞു. വിമാനത്താവളത്തിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെങ്കിലും, പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റിയുടെ ആസ്ഥാനത്ത് ഉണ്ടായ തീപിടുത്തം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ മറ്റ് അഗ്നിശമന സേനകൾ തുടരുകയാണെന്ന് അൽ-ഗരിബ് കൂട്ടിച്ചേർത്തു.