2 ലക്ഷം കുട്ടികൾക്ക് സെപ്തംബറിൽ സ്കൂളുകൾ തുറക്കുന്നതിന് മുമ്പായി വാക്സിൻ നൽകും

0
6

കുവൈത്ത് സിറ്റി: കുവൈത്തിൽ വരുന്ന സെപ്റ്റംബറില്‍ സ്‌കൂളുകൾ തുറക്കുന്നതിന് മുൻപായി വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം. നിലവിൽ ഫൈസർ വാക്സിനാണ് കുട്ടികൾക്ക് നൽകാമെന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ളത്. 12 മുതൽ 15 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കാണ് വാക്സിൻ നൽകുക. ഈ പ്രായപരിധിയിലുള്ള രണ്ട് ലക്ഷം കുട്ടികളാണ് ഉള്ളത്, ഇതിൽ 1.28 ലക്ഷം കുട്ടികള്‍ സ്വദേശികളും 89923 പേര്‍ വിദേശികളുമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഖത്തര്‍, യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതിനകം കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണം ആരംഭിച്ചുകഴിഞ്ഞു. 12 വയസ്സിന് മുകളിലുള്ള .കുട്ടികളെ കൂടി വാക്‌സിനേഷന്‍ ക്യാംപയിനില്‍ ഉള്‍പ്പെടുത്തുന്നതോടെ രാജ്യത്തിലെ ജനങ്ങള്‍ക്ക് കൊവിഡിനെതിരായ സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കുവൈത്ത് ഭരണകൂടം.