ദത്തെടുത്ത അഞ്ചുവയസുകാരിക്ക് ലൈംഗിക ചൂഷണം; 52കാരൻ പിതാവ് പോലീസ് പിടിയിൽ

0
11

തിരുവനന്തപുരം:പാറശ്ശാലയിൽ അഞ്ചുവയസ്സുകാരിയെ ലൈംഗിക ചൂഷണം ചെയ്ത പിതാവ് പിടിയിൽ.ശിശുക്ഷേമ സമിതിയിൽ നിന്ന് ദത്തെടുത്ത കുട്ടിയെ 52 വയസ്സുകാരൻ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപണം. കുട്ടി തന്റെ അമ്മയോട് ഈ വിവരം പറഞ്ഞതോടെ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ഡോക്ടറെ സമീപിച്ചു. മെഡിക്കൽ പരിശോധനയിൽ പീഡനം സ്ഥിരീകരിച്ചതിന് ശേഷം, പാറശ്ശാല പോലീസ് കുട്ടിയുടെ മൊഴിയിൽ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.