അഹമ്മദാബാദ് വിമാനാപകടത്തിൽ എയർ ഇന്ത്യ, ടാറ്റാ ഗ്രൂപ്പ് ധനസഹായം പ്രഖ്യാപിച്ചു

0
66

ന്യൂഡൽഹി: അഹമ്മദാബാദിൽ സംഭവിച്ച വിമാനാപകടത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കുമായി എയർ ഇന്ത്യ 25 ലക്ഷം രൂപ വീതം അടിയന്തിര ധനസഹായം നൽകും. ഇതിന് പുറമെ, ടാറ്റാ ഗ്രൂപ്പ് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ഇരകൾക്ക് ആകെ 1.25 കോടി രൂപ വീതം ലഭിക്കും.

കൂടാതെ, ബിജെ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പരിക്കാർക്ക് സൗജന്യ ചികിത്സ നൽകുമെന്നും ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ചു. വിമാനാപകടം സംബന്ധിച്ച് ടാറ്റാ ഗ്രൂപ്പിൻ്റെ ചെയർമാൻ സഹപ്രവർത്തകർക്ക് അയച്ച കത്തിൽ, ഗ്രൂപ്പിൻ്റെ ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളിലൊന്നാണിത് എന്ന് പ്രതികരിച്ചിരുന്നു. സംഭവത്തിൻ്റെ കാരണം അന്വേഷിക്കുന്നുവെന്നും സുതാര്യമായ റിപ്പോർട്ട് പുറത്തുവരുമെന്നും അവർ വ്യക്തമാക്കി.