കുവൈറ്റ് : കുവൈത്ത് തൃശ്ശൂർ ജില്ലാ മുൻ സെക്രട്ടറിയും അബ്ബാസിയായ ഏരിയ മുൻ സെക്രട്ടറിയുമായി ഏറെ സജീവമായി പ്രവർത്തിച്ചിരുന്ന ഷുക്കൂർ ഇന്ന് രാവിലെ മരണപ്പെട്ടു. നാട്ടിൽ മുസ്ലിം ലീഗിനും യൂത്ത് ലീഗിനും എം എസ് എഫിനും വേണ്ടി പ്രവർത്തിച്ച അദ്ദേഹം വളരെ ചെറുപ്പകാലത്ത് തന്നെ പ്രവാസി ആവുകയും കുവൈറ്റ് കെഎംസിസിയുടെ ജില്ലാ മണ്ഡലം ഏരിയ യൂണിറ്റ് തലങ്ങളിൽ എല്ലാം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഷുക്കൂറിന്റെ വേർപാട് ഏറെ വേദനാജനകമാണെന്ന് കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ പ്രസിഡണ്ട് ഹബീബുള്ള മുറ്റിച്ചൂർ പങ്കുവെച്ചു. പാർട്ടിക്കും സമുദായത്തിനും സമൂഹത്തിനും വേണ്ടി പ്രവാസ മണ്ണിലും നാട്ടിലും നിരന്തരം ഇടപെടലുകൾ നടത്തിയ ഷുക്കൂറിന്റെ മരണം തൃശ്ശൂർ ജില്ല കെഎംസിസിക്കും തീരാനഷ്ടം ആണെന്ന് കെഎംസിസി ജില്ലാ കമ്മിറ്റി അനുശോചന കുറിപ്പിൽ അറിയിച്ചു. പരേതന് വേണ്ടി മയ്യിത്ത് നിസ്കരിക്കുവാനും പ്രാർത്ഥനകൾ നടത്തുവാനും ഓർമ്മിപ്പിക്കുന്നു.
Home Kuwait Informations കുവൈറ്റ് കെഎംസിസി തൃശൂർ മുൻ സെക്രട്ടറി ഷുക്കൂർ മണക്കോട്ട് നാട്ടിൽ മരണപ്പെട്ടു





























