കർണാടക:ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ നാല് പേർ അറസ്റ്റിൽ.റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മാർക്കറ്റിംഗ് വിഭാഗ മേധാവി, ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ പ്രതിനിധികൾ എന്നിവരാണ് അറസ്റ്റിൽ ഉള്ളത്. കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ ഭാരവാഹികൾ ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി.
അറസ്റ്റിലായവരിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മാർക്കറ്റിംഗ് ഹെഡ് നിഖിൽ സോസലേ, ഇവന്റ് മാനേജ്മെന്റ് കമ്പനി ഡിഎൻഎയുടെ വൈസ് പ്രസിഡന്റ് സുനിൽ മാത്യു, കിരൺ സുമന്ത് എന്നിവർ ഉൾപ്പെടുന്നു. ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് രാവിലെ ബംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നും മുംബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആയിരുന്നു അറസ്റ്റ്.
ആരാധകർക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ഫ്രീ പാസ് ലഭിക്കുമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് പിന്നിൽ നിഖിൽ സോസലേ ഉണ്ടായിരുന്നുവെന്ന് പോലീസ് തെളിയിച്ചു. ആഘോഷച്ചടങ്ങുകള്‍ നടത്താന്‍ ഏറ്റവും സമ്മര്‍ദ്ദം ചെലുത്തിയതും ആര്‍സിബിയാണ്.
പ്രതികളെ കബ്ബൻ പാർക്ക് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തശേഷം ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് (സിഐഡി) കൈമാറും. സംഭവവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇനിയും കൂടുതൽ അറസ്റ്റുകൾ നടക്കാനിടയുണ്ടെന്ന് പോലീസ് പറയുന്നു.
ബെംഗളൂരു പോലീസ് മേധാവികളെ സസ്പെൻഡ് ചെയ്തതിനെത്തുടർന്ന് പോലീസ് ഫോഴ്സിനുള്ളിൽ രോഷം ഉണ്ടാകുകയും, പ്രതിപക്ഷം സർക്കാരിനെതിരെ വിമർശനം തീവ്രമാക്കുകയും ചെയ്തിട്ടുണ്ട്.






























