ഗോവ ഗോ മാതാവിന്റെയും യോഗയുടെയും നാടാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്

0
160

പനാജി:ഗോവ ഗോ മാതാവിന്റെയും യോഗയുടെയും നാടാണെന്നും അത് വെറും ആനന്ദത്തിന്റെ ലക്ഷ്യസ്ഥാനം മാത്രമല്ലെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഒരു ഹിന്ദു സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഈ പരാമർശം.

ഗോവയുടെ സമ്പന്നമായ സംസ്കാരവും പ്രശസ്തമായ ക്ഷേത്രങ്ങളും കാണാനാണ് ധാരാളം യാത്രക്കാർ ഇവിടെ വരുന്നതെന്നും, കടൽത്തീരത്തിന്റെ ആകർഷണം മാത്രമല്ല ഇതിന് കാരണമെന്നും മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു.ഗോവയുടെ സമ്പന്നമായ സംസ്കാരവും പ്രശസ്തമായ ക്ഷേത്രങ്ങളും കാണാനാണ് ധാരാളം യാത്രക്കാർ ഇവിടെ വരുന്നതെന്നും, കടൽത്തീരത്തിന്റെ ആകർഷണം മാത്രമല്ല ഇതിന് കാരണമെന്നും മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു. മുമ്പ് ഇവിടെയുള്ളത് ആനന്ദത്തിന്റെ നാട് എന്ന ധാരണ മാത്രമായിരുന്നു. പക്ഷേ, ഈ ഭൂമി യോഗയുടെയും ഗോ മാതാവിന്റെയും പുണ്യഭൂമിയാണ്. ഇത് പരശുരാമഭൂമി കൂടിയാണ്,എന്ന് അദ്ദേഹം വിശദീകരിച്ചു. ഗോവയിലെ ക്ഷേത്രങ്ങളുടെ നടത്തിപ്പ് പൂർണ്ണമായും തദ്ദേശീയരാണ് കൈകാര്യം ചെയ്യുന്നത് എന്നും സർക്കാരിന് ഇതിൽ യാതൊരു ഇടപെടലുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.