പ്രതിസന്ധിഘട്ടത്തിൽ പ്രവാസികൾക്ക് തുണയാകാൻ “റിലീഫ് ഫോർ ഇന്ത്യൻസ്”

കൊറോണ മഹാമാരിയെ തുടർന്ന് ജീവിതം പ്രതിസന്ധിയിലായ ഇന്ത്യക്കാരായ പ്രവാസികൾക്ക് കൈത്താങ്ങാകാൻ ‘റിലീഫ് ഫോർ ഇന്ത്യൻസ്’. കുവൈറ്റിലെ ഒരു സംഘം പ്രവാസികളാണ് ഈ സംഘടനാ ദൗത്യത്തിന് മുൻകൈ എടുത്തിരിക്കുന്നത്.

രാഷ്ട്രീയമോ മതപരമോ പ്രാദേശികമോ ആയ ഒരു ചായ്വും ഇല്ലാത്ത ലാഭേച്ഛ ഇല്ലാത്ത ഒരു കൂട്ടം ആളുകളാണ് പ്രതിസന്ധിയുടെ ഘട്ടത്തിൽ സഹായം നൽകാനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ദുർബല വിഭാഗത്തിൽപ്പെടുന്ന സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന ഇന്ത്യൻ വംശജരായ ആളുകൾക്കും കുടുംബങ്ങൾ‌ക്കും ഭക്ഷണം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.

ഇത്തരത്തിൽ നിങ്ങളുടെ പരിചയക്കാരോ സമീപ പ്രദേശങ്ങളിലോ മറ്റോ ആരെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെടാം.

Contact:
Manoj Mishra- 65032221
Sabir Hussain Ansari- 60007401
Yashpal Raghav – 69902798
Nehal Ahmed – 9002 6787
BS Pillai – 9929 3929
Jeetendra Amonkar – 9785 7299
Blaze DCrasta – 515 55203
Sebastian Chacko – 9759 4825