സൗദി അറേബ്യയെ അപമാനിച്ച് ട്വീറ്റ് ചെയ്തതിന് കുവെെറ്റിലെ മുൻ എം.പി അറസ്റ്റിൽ

0
5

കുവൈറ്റ്: സൗദി അറേബ്യയെ അപമാനിച്ചതിന് കുവൈറ്റിലെ  മുന്‍ എം.പി അറസ്റ്റിലായി.പാര്‍ലമെന്റ് അംഗമായിരുന്ന നാസര്‍ അല്‍ ദുവൈലയെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്.ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കമന്റുകളിലൂടെ സൗദിയെ അപമാനിച്ചുവെന്നായിരുന്നു ആരോപണം.ഇതേ തുടർന്ന് കുവൈറ്റ് പബ്ലിക് പ്രോസിക്യൂഷന്‍ അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.അറസ്റ്റ് ചെയത് ജയിലിലടച്ച അദ്ദേഹത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

അന്വേഷണ വിധേയമായി 2000 കുവൈറ്റി ദിനാറിന്റെ ജാമ്യമാണ് പ്രോസിക്യൂഷന്‍ അദ്ദേഹത്തിന് അനുവദിച്ചത്. ദേശ സുരക്ഷ സംബന്ധമായ വകുപ്പുകള്‍ ചേര്‍ത്താണ് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.