പ്രളയ ബാധിത വിദ്യാർത്ഥികൾക്കായി ജയിൻ യൂണിവേഴ്സിറ്റി സ്കോളർഷിപ്പ് നൽകുന്നു

കൊച്ചി: കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ പ്രളയം മൂലം കെടുതികൾ ബാധിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കൊരു കെെത്താങ്ങുമായി ജയിൻ യൂണിവേഴ്‌സിറ്റി.യൂണിവേഴ്‌സിറ്റിയുടെ കൊച്ചി കാമ്പസില്‍ പ്രവേശനം ലഭിച്ച പ്രളയബാധിത കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കാന്‍ യൂണിവേഴ്‌സിറ്റിയുടെ തീരുമാനം.അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് വാര്‍ഷിക ഫീസില്‍ 25%മുതല്‍ 100% വരെ സ്‌കോളര്‍ഷിപ്പ് അനുവദിക്കുമെന്ന് സര്‍വകലാശാല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

പ്രളയം മൂലം ഉണ്ടായിട്ടുള്ള നാശനഷ്ടത്തിന്റെ കണക്ക് സഹിതം വിദ്യാർത്ഥിയുടെ വീട് ഉള്‍പ്പെടുന്ന നിയോജകമണ്ഡലത്തിലെ എം.എല്‍.എയുടെയോ,ജില്ലാ കളക്ടറുടെയോ സാക്ഷ്യപത്രം ഉൾപ്പടെയാണ് സ്‌കോളര്‍ഷിപ്പിന് വേണ്ടി അപേക്ഷിക്കേണ്ടത്.യൂണിവേഴ്‌സിറ്റി നിശ്ചയിക്കുന്ന കമ്മിറ്റിയാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുക. വിദ്യാർത്ഥിയുടെ പഠനനിലവാരം, രക്ഷിതാക്കളുടെ സാമ്പത്തികസ്ഥിതി എന്നിവ കണക്കിലെടുത്തായിരിക്കും സ്‌കോളര്‍ഷിപ്പ് തുക എത്രയെന്ന് നിശ്ചയിക്കുക.