സുലൈമാനി കൊടുംഭീകരൻ; ഇറാനെ ആണവായുധം നിർമിക്കാൻ അനുവദിക്കില്ല: ട്രംപ്

0
16

വാഷിംഗ്ടൺ: ആണാവായുധം നിർമ്മിക്കാൻ ഇറാനെ ഒരു തരത്തിലും അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖാസിം സുലൈമാനിയുടെ വധത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷമുണ്ടായ സാഹചര്യത്തിൽ ആണവക്കരാറിൽ നിന്നും ഇറാൻ പിന്മാറിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പരാമർശം. അമേരിക്കൻ സൈനികത്താവളത്തിന് നേരെ ഇന്ന് ഇറാൻ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം

ഇറാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ അമേരിക്കന്‍ സൈനികരൊന്നും കൊല്ലപ്പെട്ടിട്ടില്ല. യു.എസ് സൈനികരെല്ലാം സുരക്ഷിതരാണ്. സൈനിക താവളത്തിന് ചെറിയ നാശനഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും ട്രംപ് പറഞ്ഞു.

അമേരിക്കന്‍ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയെ കൊടും ഭീകരനെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അമേരിക്കൻ കേന്ദ്രങ്ങള്‍ക്ക് നേരെ പല ആക്രമണങ്ങളും നടത്തിയത് സുലൈമാനിയായിരുന്നു. ലോകത്തിലെ തന്നെ ഭീകരമായ ആക്രമണങ്ങൾക്ക് സഹായം നല്‍കിയ അയാൾ ആഭ്യന്തര യുദ്ധങ്ങളിലും എരിതീയിൽ എണ്ണ പകർന്നു. ഹിസ്ബുല്ലയെ ഉൾപ്പെടെ പരിശീലിപ്പിച്ച സുലൈമാനി അമേരിക്കയ്ക്ക് ഒരു ഭീഷണിയായി വളർന്ന സാഹചര്യത്തിലാണ് ഇല്ലാതാക്കിയതെന്നും ട്രംപ് വ്യക്തമാക്കി.