ഇറാന്‍-യുഎസ് സംഘർഷം: യുദ്ധഭീതിയിൽ മുൻകരുതലെടുത്ത് കുവൈറ്റ്

പ്രതീകാത്മ ചിത്രം

കുവൈറ്റ്: യുഎസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കരുതൽ മുന്നൊരുക്കങ്ങളുമായി കുവൈറ്റ്. യുദ്ധസമാന സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ആറുമാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ കരുതി വച്ചതായി അധികൃതർ അറിയിച്ചു. ഭക്ഷ്യക്ഷാമം ഒഴിവാക്കാനാണ് ഈ നീക്കമെന്നാണ് സഹകരണസംഘം യൂണിയന്‍ ചെ​യ​ർ​പേ​ഴ്​​സ​ൺ മി​ശ്​​അ​ൽ അ​ൽ സ​യ്യാ​ർ അറിയിച്ചത്.

ഭക്ഷ്യ വസ്തുക്കൾക്ക് പുറമെ മറ്റ് അവശ്യ വസ്തുക്കളുടെയും കരുതല്‍ ശേഖരണം നടത്തിയിട്ടുണ്ടെന്നാണ് സയ്യാർ അറിയിച്ചിരിക്കുന്നത്. ഇത്തരം മുന്നൊരുക്കങ്ങളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ പ്രത്യേകം അറിയിച്ചിട്ടുണ്ട്. യുദ്ധമുണ്ടാകും എന്ന അറിവിന്റെ അടിസ്ഥാനത്തിലല്ലെന്നും പൊതുവായ മുൻകരുതലിന്റെ ഭാഗമാണിതെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്.

ആറുമാസത്തേക്ക് വേണ്ട എല്ലാവിധ മരുന്നുകളും ചികിത്സാ ഉപകരണങ്ങളും കരുതിയതായി കുവൈറ്റ് ആരോഗ്യമന്ത്രാലയവും അറിയിച്ചിരുന്നു. സംഘർഷാവസ്ഥയ്ക്കു മുമ്പ് തന്നെ ആരോഗ്യമന്ത്രാലയത്തിൽ മരുന്നുകൾ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നെ​ന്നാണ് ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​ൽ സബാ അറിയിച്ചത്. യു​ദ്ധ​ത്തി​ന് ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ല്‍ എ​ല്ലാ സ്വ​ദേ​ശി​ക​ള്‍ക്കും വി​ദേ​ശി​ക​ള്‍ക്കും ആ​വ​ശ്യ​മാ​യ റേ​ഡി​യേ​ഷ​ന്‍ സം​ര​ക്ഷ​ണ മ​രു​ന്നു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്നും റേ​ഡി​യേ​ഷ​ന്‍ സം​ര​ക്ഷ​ണ സെ​ക്ട​റു​ക​ള്‍ തു​ട​ര്‍ന്നു പ്ര​വ​ര്‍ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അറിയിച്ചിട്ടുണ്ട്.