വാഹന മോഷണം: 3 കുവൈറ്റികൾ ഉൾപ്പെടെ 11 അംഗ സംഘം അറസ്റ്റിൽ

പ്രതീകാത്മ ചിത്രം

കുവൈറ്റ്: കുവൈറ്റില്‍ 11 അംഗ വാഹനമോഷണ സംഘം പിടിയില്‍. മൂന്ന് സ്വദേശികൾ ഉൾപ്പെടെയുള്ളവരെയാണ് കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ വാഹനമോഷണ പരാതികൾ ഉയര്‍ന്നതിനെ തുടര്‍ന്നാണ് അന്വേഷണം ശക്തമായത്. സ്റ്റാർട്ട് ചെയ്ത് നിർത്തിയിട്ട് അടുത്ത കടകളിലോക്കോ മറ്റോ പോകുന്നവരുടെ വാഹനങ്ങൾ അടക്കം നിമിഷം നേരം കൊണ്ടു കൊണ്ടു പോകലാണ് പതിവ്.

ക്രെയിൻ ഉപയോഗിച്ച് ഉയർത്തിക്കൊണ്ടു പോകുന്ന വാഹനങ്ങള്‍ പൊളിച്ചു വിൽക്കുന്നതാണ് രീതി. എഞ്ചിനും സ്പെയര്‍ പാർട്സും അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ വിറ്റശേഷം ബാക്കി ഭാഗങ്ങള്‍ ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കും. അറുപതിലേറെ കാറുകൾ ഇതുവരെ മോഷ്ടിച്ചിട്ടുണ്ടെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. മോഷ്ടിച്ച വാഹനങ്ങളിൽ പലതും പലസ്ഥലങ്ങളിൽ നിന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവർക്ക് കള്ളക്കടത്തുകാരുമായി ബന്ധമുണ്ടോയെന്ന കാര്യവും പൊലീസ് സംശയിക്കുന്നുണ്ട്.