ജിദ്ദയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

0
6

ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തിൽ മരിച്ചു. സ്വകാര്യ കമ്പനി ജീവനക്കാരനായ കബീര്‍ കാരാനി (47) ആണ് മരിച്ചത്. ജിദ്ദയിൽ നിന്നും കുറച്ചകലെ ഖുലൈസിന് സമീപം രാവിലെയോടെയായിരുന്നു അപകടം. കബീറും സഹപ്രവർത്തകരും സഞ്ചരിച്ച വാഹനം പിറകെ വന്ന മറ്റൊരു വാഹനം ഇടിച്ച് മറിയുകയായിരുന്നു. മദീനയിലേക്കുള്ള യാത്രയിലായിരുന്നു സംഘം.

കബീർ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് ‌പേർക്ക് നിസാര പരിക്കേറ്റു. ഖുലൈസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ‍ൃതദേഹം സൗദിയിൽ തന്നെ ഖബറടക്കം തന്നെ നടത്താനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.