ഇറാൻ-യുഎസ് സംഘർഷം: ഗള്‍ഫ് മേഖലയിലെ സാഹചര്യം നിരീക്ഷിച്ച് വരികയാണെന്ന് വി.മുരളീധരൻ

Murasleedharan

ന്യൂഡൽഹി: ഇറാൻ-യുഎസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ സാഹചര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇറാൻ വിദേശകാര്യ മന്ത്രി, യുഎസ് സ്റ്റേറ്റ് സെക്രട്ടറി എന്നിവരുമായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ സംസാരിച്ചിരുന്നുവെന്നും മുരളീധരൻ ഡൽഹിയിൽ പറഞ്ഞു.

ജോര്‍ദാന്‍, ഒമാന്‍, ഖത്തര്‍, ഫ്രാന്‍സ്, യുഎഇ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും ജയശങ്കർ സംസാരിച്ചുവെന്നും മുരളീധരൻ അറിയിച്ചു. ഇറാൻ-യുഎസ് സംഘർഷം രൂക്ഷമായതോടെ ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സാഹചര്യങ്ങൾ നിരീക്ഷിച്ച് വരികയാണെന്ന് വിദേശകാര്യ സഹമന്ത്രി അറിയിച്ചിരിക്കുന്നത്.