സ്വർണക്കടത്ത് കേസിൽ മുഖ്യ ആസൂത്രകൻ അർജുൻ തന്നെയെന്ന് ഷഫീഖിൻ്റെ വെളിപ്പെടുത്തൽ

0
100

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ നിരപരാധിയാണെന്ന അർജുന ആയങ്കിയുടെ വാദം തള്ളി ഇടനിലക്കാരൻ്റെ മൊഴി. മുഖ്യ ആസൂത്രകൻ അർജുൻ ആയങ്കി തന്നെയെന്ന് പിടിയിലായ ഇടനിലക്കാരൻ മുഹമ്മദ് ഷെഫീഖിന്റെ വെളിപ്പെടുത്തിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ.

ദുബായിൽ നിന്ന് സ്വർണം കൈമാറിയവർ അർജുൻ വരും എന്നാണ് അറിയിച്ചതെന്നും സ്വർണവുമായി വരുന്ന ദിവസം അർജുൻ 25ലധികം തവണ വിളിച്ചിരുന്നെന്നും ഷഫീഖ് മൊഴി നൽകി. കൂടുതൽ തവണയും വാട്സ്ആപ് കോളുകൾ ആയിരുന്നുവെന്നുമാണ് ഷെഫീഖിന്റെ മൊഴി. ഇരുവരെയും ഒരുമിച്ചിരുത്തി ഉള്ള ചോദ്യംചെയ്യലിലാണ് ഷഫീഖ് ഇക്കാര്യം അറിയിച്ചത്.

കള്ളകടത്തിനായി അർജുൻ ആയങ്കിക്ക് കീഴിൽ യുവാക്കളുടെ വൻ സംഘം ഉണ്ടായിരുന്നു എന്നാണ് കസ്റ്റംസിൻറെ പ്രാഥമിക കണ്ടെത്തൽ. അർജുൻ ആയങ്കിയെ ജൂലൈ 6 വരെയും മുഹമ്മദ് ഷഫീക്കിനെ ജൂലൈ 5 വരെയുമാണ് കസ്റ്റംസിൻറെ കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്.

അതേസമയം സ്വർണ്ണക്കടത്ത് കേസിൽ ഡി.വൈ.എഫ്.ഐ മുൻ മേഖലാഭാരവാഹി സി. സജേഷ് ചോദ്യം ചെയ്യലിന് കസ്റ്റംസിന് മുന്നിൽ ഹാജരായി.