റിയാദ്: കപ്പൽ വഴി ഹജ്ജ് തീർഥാടകരുടെ ആദ്യസംഘമെത്തി. ‘വാസ എക്സ്പ്രസ്’ എന്ന കപ്പലിൽ സുഡാനിൽ നിന്നെത്തിയ 1,407 തീർഥാടകരുടെ ആദ്യസംഘത്തെ ജിദ്ദ ഇസ്ലാമിക തുറമുഖത്ത് അധികൃതർ ഊഷ്മളാമയി വരവേറ്റു. തീർഥാടകരെ സ്വീകരിക്കുന്നതിനും പ്രവേശന നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും തയ്യാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയിരുന്നു. ഗതാഗത-ലോജിസ്റ്റിക്സ് സഹ മന്ത്രി അഹമ്മദ് ബിൻ സുഫ്യാൻ അൽഹസ്സൻ, തുറമുഖ അതോറിറ്റി (മവാനി) ആക്ടിങ് ചെയർമാൻ മാസിൻ ബിൻ അഹമ്മദ് അൽതുർക്കി, തുറമുഖത്ത് പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികളിലെ നിരവധി ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് തീർഥാടകരെ സ്വീകരിച്ചത്.