ചൂട്, പൊടി നിറഞ്ഞ കാലാവസ്ഥ, ശക്തമായ കാറ്റ്, കുവൈത്തിൽ കാലാവസ്ഥ മുന്നറിയിപ്പ്

0
20

കുവൈറ്റ്‌ സിറ്റി : കുവൈറ്റിൽ ഉപരിതല ന്യൂനമർദ്ദം കാരണം ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചൂടുള്ളതും പൊടി നിറഞ്ഞതുമായ കാലാവസ്ഥയും ശക്തമായ കാറ്റും തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മാനേജിംഗ് ഡയറക്ടർ ധരാർ അൽ-അലി അറിയിച്ചു. ശക്തമായ വടക്കു പടിഞ്ഞാറൻ കാറ്റിനും സാധ്യതയുണ്ട്. ഇതോടെ ദൃശ്യപരത ആയിരം മീറ്ററിലും കുറവായിരിക്കും. കാലാവസ്ഥ ചൂടും പൊടിപടലവും നിറഞ്ഞതായിരിക്കും, കാറ്റിന്റെ വേഗത മണിക്കൂറിൽ 20 മുതൽ 65 കിലോമീറ്റർ വരെയാകുമെന്നും കാലാവസ്ഥ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു. പകൽ സമയത്തെ ഉയർന്ന താപനില 39°C നും 42°C നും ഇടയിൽ ആയിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. രാത്രിയിലെ കാലാവസ്ഥ ചൂട് തുടരും, കുറഞ്ഞ താപനില 27°C നും 31°C നും ഇടയിലായിരിക്കും. രാത്രിയിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 20 മുതൽ 50 കിലോമീറ്റർ വരെ ഉയരും. കടൽ തിരമാലകൾ 3 മുതൽ 7 അടി വരെ ഉയരാൻ സാധ്യതയുണ്ട്. ശക്തിയേറിയ പൊടിക്കാറ്റിനും സാധ്യതയുണ്ടായിരിക്കും.